കോ​ര്‍​പ​റേ​ഷ​ന്‍റെ ചെ​റു​വ​ണ്ണൂ​രി​ലെ മേ​ഖ​ലാ ഓ​ഫീസി​ലെ തീ​പി​ടി​ത്തം: കാ​ര​ണം ഇ​പ്പോ​ഴും അ​വ്യ​ക്തം
Monday, August 15, 2022 1:11 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ചെ​റു​വ​ണ്ണൂ​രി​ലെ മേ​ഖ​ലാ ഓ​ഫി​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ര്‍. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട് ആ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.
തീ​പി​ടി​ച്ച വ​സ്തു​ക്ക​ള്‍ ഉ​ട​ന​ടി മാ​റ്റി​യ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന സം​ശ​യ​ങ്ങ​ളും ഇ​തോ​ടെ ശ​ക്ത​മാ​യി. ജൂ​ലൈ 19-ന് ​രാ​വി​ലെ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ ചെ​റു​വ​ണ്ണൂ​രി​ലു​ള്ള മേ​ഖ​ലാ ഓ​ഫി​സി​ലെ സെ​ര്‍​വ​ര്‍ റൂ​മി​ല്‍ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട ന​മ്പ​ര്‍ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ് തീ​പി​ടി​ത്ത​തി​ന് പി​ന്നി​ലു​ള്ള ല​ക്ഷ്യ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചെ​ങ്കി​ലും സം​ശ​യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ ത​ള്ളി.
എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ളി​ത്ര​യാ​യി​ട്ടും തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഷോ​ര്‍്ട് സ​ര്‍​ക്യൂ​ട്ട് ആ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ വ​സ്തു​ക്ക​ളി​ല്‍ ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഇ​ല്ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ര്‍​ട്ട്.