ക്വി​സ് മ​ത്സ​രം; തി​രു​വ​ന്പാ​ടി​യും കൂ​ട​ര​ഞ്ഞി​യും ജേ​താ​ക്ക​ൾ
Thursday, August 18, 2022 12:06 AM IST
കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ടൗ​ൺ സാം​സ്കാ​രി​ക നി​ല​യം ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച മു​ക്കം സ​ബ് ജി​ല്ലാ ക്വി​സ് മ​ത്സ​ര​ത്തി​ൽ തി​രു​വ​ന്പാ​ടി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ല​ക്സ് ആ​ന്‍റോ ചെ​റി​യാ​ൻ ഒ​ന്നാം സ്ഥാ​ന​വും കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഡി​യോ​ൺ ജെ​യി​സ​ൺ ര​ണ്ടാം സ്ഥാ​ന​വും നീ​ലേ​ശ്വ​രം ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ല​ൻ റോ​ബ​ർ​ട്ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റോ​സ്‌​ലി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ് ര​വീ​ന്ദ്ര​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.