തെ​രു​വ് നാ​യ​ക​ൾ കു​റു​കെ ചാ​ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു
Thursday, September 22, 2022 11:09 PM IST
കു​റ്റ്യാ​ടി: തെ​രു​വ് നാ​യ​ക​ൾ ബൈ​ക്കി​ന് കു​റു​കെ ചാ​ടി തെ​റി​ച്ചു വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. ദേ​വ​ർ കോ​വി​ലി​ലെ ഒ​റു​വ​യി​ൽ വി​ഷ്ണു (32)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ജോ​ലി ആ​വ​ശ്യ​വു​മാ​യി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന വ​ഴി നി​ട്ടു​ർ വ​ട്ട​ക്ക​ണ്ടി പാ​റ റോ​ഡി​ൽ വ​ച്ച് തെ​രു​വ് നാ​യ​ക​ൾ ബൈ​ക്കി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണംന​ഷ്ട​പ്പെ​ട്ട് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​യാ​ൾ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.