ചീ​ങ്ങേ​രി പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ തു​ട​ങ്ങി
Saturday, September 24, 2022 11:57 PM IST
ക​ൽ​പ്പ​റ്റ: ചീ​ങ്ങേ​രി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ തു​ട​ങ്ങി​യ​താ​യി വി​കാ​രി ഫാ.​പി.​സി. പൗ​ലോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജെ. വ​ർ​ഗീ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​വി. പൗ​ലോ​സ്, എ​ൻ.​ഒ. കു​ര്യാ​ച്ച​ൻ, എ​ൻ.​ഒ. ജോ​ർ​ജ്, യ​ൽ​ദോ എ. ​കു​ര്യാ​ക്കോ​സ്, ബേ​ബി എ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ നീ​ളു​ന്ന പെ​രു​ന്നാ​ളി​നു ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു കൊ​ടി​യേ​റ്റ്. വൈ​കു​ന്നേ​രം ഇ​ട​വ​ക​യി​ലെ യ​ൽ​ദോ, ബേ​സി​ൽ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ന​ട​ന്നു.

ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ന​വാ​ഭി​ഷി​ക്ത മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. മെ​ത്രാ​പ്പോ​ലീ​ത്ത​യെ അ​നു​മോ​ദി​ക്കു​ന്ന​തി​നു 10.30നു ​ചേ​രു​ന്ന സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ ഡോ.​റാ​ഷി​ദ് ഗ​സാ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 26,27 തീ​യ​തി​ക​ളി​ൽ രാ​വി​ലെ എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യും 8.30നു ​മാ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും ഒ​ന്പ​തി​നു പ്ര​സം​ഗം, ആ​ശി​ർ​വാ​ദം എ​ന്നി​വ​യും ഉ​ണ്ടാ​കും. 28,29, 30 തീ​യ​തി​ക​ളി​ൽ രാ​വി​ലെ എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 30നു ​രാ​വി​ലെ 10നു ​വ​യോ​ജ​ന സം​ഗ​മം ന​ട​ത്തും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​നു രാ​വി​ലെ എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 10.30നു ​കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്ത​ൽ. ആ​റി​നു മൈ​ലാ​പ്പു​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സി​നും തീ​ർ​ത്ഥ​യാ​ത്ര​ക​ൾ​ക്കും സ്വീ​ക​ര​ണം.

സ​മാ​പ​ന ദി​ന​മാ​യ ര​ണ്ടി​നു രാ​വി​ലെ 8.30നു ​അ​ഭി​വ​ന്ദ്യ ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. 9.30നു ​പ​രി​ശു​ദ്ധ ബാ​വ​യു​ടെ തി​രു​ശേ​ഷി​പ്പ് പേ​ട​ക​ത്തി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്തു വ​ണ​ങ്ങ​ൽ. 10.30നു ​വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം. ഉ​ച്ച​യ്ക്കു പൊ​തു​സ​ദ്യ. 2.30നു ​കൊ​ടി​യി​റ​ക്ക​ൽ.