ശ്രേയസ് ദിനം ആഘോഷിച്ചു
1224390
Saturday, September 24, 2022 11:59 PM IST
പുൽപ്പള്ളി: ശ്രേയസ് ദിനം പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മേഖല ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ പതാക ഉയർത്തി. ദിനാഘോഷം ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഘുദേവ്, കമ്മിറ്റി അംഗം എത്സി വർക്കി, സിന്ധു ബിനോയ്, ബിന്ദു പ്രകാശ്, ലിസി കുര്യൻ എന്നിവർ പ്രസംഗിച്ചു.