ഹൃ​ദ​യ​ത്തി​നാ​യി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച് ന​ഗ​രം
Thursday, September 29, 2022 11:57 PM IST
കോ​ഴി​ക്കോ​ട്: ഹൃ​ദ​യ​ത്തി​നു​വേ​ണ്ടി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ലോ​ക ഹൃ​ദ​യ​ദി​നം ആ​ഘോ​ഷി​ച്ചു.

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും കേ​ര​ള ഹാ​ര്‍​ട്ട് കെ​യ​ര്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ഹൃ​ദ​യ​ത്തി​നാ​യി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.

മാ​നാ​ഞ്ചി​റ​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​രി​പാ​ടി കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ.​എ​സ്.​ജ​യ​ശ്രീ ഫ്‌​ളാ​ഗ് ചെ​യ്തു. കേ​ര​ള ഹാ​ര്‍​ട്ട് കെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കു​ഞ്ഞാ​ലി, റോ​ട്ട​റി ഡി​സ്ട്രി​ക്റ്റ് 3204 ഗ​വ​ര്‍​ണ​ര്‍ ഇ​ല​ക്ട് ഡോ. ​സേ​തു​ശി​വ​ങ്ക​ര്‍, ഹാ​ര്‍​ട്ട് കെ​യ​ര്‍ സൊ​സൈ​റ്റി ജ​ന.​സെ​ക്ര​ട്ട​റി ആ​ര്‍. ജ​യ​ന്ത് കു​മാ​ര്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം.​വി. റം​സി ഇ​സ്മാ​യി​ല്‍, സു​ബൈ​ര്‍ കൊ​ള​ക്കാ​ട​ന്‍,ബ​ഷീ​ര്‍, റാ​ഫി പി.​ദേ​വ​സ്സി, പി.​ടി.​ആ​സാ​ദ്, എ​ഞ്ചി.​മ​മ്മ​ദ് കോ​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

എ​ന്‍​സി​സി,നേ​വി, സ്‌​കൗ​ട്‌​സ് ആ​ന്‍റ് ഗൈ​ഡ്‌​സ്,റോ​ട്ട​റി ക്ല​ബു​ക​ള്‍,ല​യ​ണ്‍​സ് ക്ല​ബു​ക​ള്‍ , മ​റ്റ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, പ്ര​മു​ഖ ഹോ​സ്പി​റ്റ​ലു​ക​ള്‍, എ​ന്‍. എ​സ്.​എ​സ്, വി​വി​ധ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​ല്‍ നി​ന്നും ആ​രം​ഭി​ച്ച്ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി ടൗ​ണ്‍ ഹാ​ളി​ല്‍ സ​മാ​പി​ച്ചു.

ന​ട​ത്ത​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 80 വ​യ​സ് ക​ഴി​ഞ്ഞ 6 പേ​രെ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ.​എ​സ്. ജ​യ​ശ്രീ ആ​ദ​രി​ച്ചു. മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ്ര​മു​ഖ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​കെ.​കു​ഞ്ഞാ​ലി, ഡോ.​പി.​കെ.​അ​ശോ​ക​ന്‍ , ഡോ.​വി.​ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ മ​റു​പ​ടി ന​ല്‍​കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. ജ​യ​ന്ത് കു​മാ​ര്‍ സ്വാ​ഗ​ത​വും എം.​പി.​ഇ​മ്പി​ച്ച​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.