കോടഞ്ചേരി ജനമൈത്രി പോലീസ് മാരത്തോൺ സംഘടിപ്പിക്കുന്നു
1226108
Thursday, September 29, 2022 11:58 PM IST
കോടഞ്ചേരി: ലഹരി വിരുദ്ധ ബോധവത്ക്കരണത്തോടനുബന്ധിച്ച് കോടഞ്ചേരി ജനമൈത്രി പോലീസ് മാരത്തോൺ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 7:30 ന് കണ്ണോത്ത് മുതൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ വരെ മത്സരം. കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഹൈസ്കൂളിൽ നിന്നായി നൂറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് കോടഞ്ചേരി ജനമൈത്രി പോലീസ് അറിയിച്ചു. മത്സരം താമരശേരി ഡിവൈഎസ്പി അഷറഫ് തെങ്ങിലക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്.
അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചക്കിട്ടപാറ: അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന "അസറ്റ് നവജീവനം 2022-25' പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം നുസ്രത്ത്, വാർഡ് വികസന സമിതി കൺവീനർ ഗിരീഷ് കോമച്ചൻകണ്ടി, എം. നൗഷാദ്, റഹ്ന നബീൽ, അനുപമ ഉജെഷ്, കെ.സി. അവറാൻകുട്ട, ഉമ്മർ പുതുക്കുടി എന്നിവർ പ്രസംഗിച്ചു.