ലഹരിക്കെതിരേ പേരാമ്പ്ര പോലീസ് കൂട്ടയോട്ടം സംഘടിപ്പിച്ചു
1226712
Saturday, October 1, 2022 11:52 PM IST
പേരാമ്പ്ര: പേരാമ്പ്ര പോലീസിന്റെ നേതൃത്വത്തിൽ എസ്പിസി വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവത്കരണ പരിപാടിയായ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒളിമ്പ്യൻ നോഹ നിർമൽ ടോം ഫ്ളാഗ് ഓഫ് ചെയ്ത പരിപാടി കല്ലോട് നിന്ന് ആരംഭിച്ച് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു.
പേരാമ്പ്ര പേലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജീവ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് പേരാമ്പ്ര ,സബ് ഇൻസ്പെക്ടർ ഹബീബുള്ള, എഎസ്ഐ സുമ, സിവിൽ പോലീസ് ഓഫീസർ വിനീഷ്, റിയാസ്, സബിത, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്, ലിസ്ന എന്നിവർ നേതൃത്വം നൽകി.