ഭൂനികുതിയോടൊപ്പം ക്ഷേമനിധി പിരിക്കുന്നത് നിർത്തണം: കേരള കോൺഗ്രസ് -എം
1226721
Saturday, October 1, 2022 11:54 PM IST
തിരുവമ്പാടി: ഭൂനികുതി അടയ്ക്കുന്ന സന്ദർഭത്തിൽ എല്ലാവരോടും നിർബന്ധമായി പിരിക്കുന്ന ക്ഷേമനിധി നിർത്തലാക്കുന്നതിന് സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് -എം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മാത്യൂ ചെമ്പോട്ടിക്കൽ, സിജോ വടക്കേൻ തോട്ടം, ജോസ് പൈമ്പിള്ളി, വിൽസൺ താഴത്തു പറമ്പിൽ, ആൻസി സെബാസ്റ്റ്യൻ, മേരി പൗലോസ്, ശ്രീധരൻ പുതിയോട്ടിൽ, സണ്ണി കുന്നുംപുറത്ത്, ബെന്നി കാരികാട്ടിൽ, ശ്യാം പ്രസാദ്, കെ.വി. ശിവദാസൻ, നാരായണൻ മുട്ടുചിറ, സാബു തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.