കൂരാച്ചുണ്ടിൽ ന്യൂ ലിറ്ററസി പ്രോഗ്രാം രൂപീകരണ യോഗം ചേർന്നു
1226727
Saturday, October 1, 2022 11:54 PM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് ന്യൂലിറ്ററസി പ്രോഗ്രാം സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ഒ.കെ. അമ്മദ്, സിമിലി ബിജു, ജില്ലാ സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥൻ വി.എം. ബാലചന്ദ്രൻ, റിസോഴ്സ് പേഴ്സൺ കെ. മോഹനൻ, പി.ജെ. ഈപ്പൻ, കുടുംബശ്രീ ചെയർപേഴ്സൺ കാർത്തിക വിജയൻ, ഹരിത കർമസേനാ കോർഡിനേറ്റർ ബിജി സെബാസ്റ്റ്യൻ, സാക്ഷരതാ സമിതിയംഗം ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.