മത്സരങ്ങൾ സംഘടിപ്പിച്ചു
1227125
Monday, October 3, 2022 12:30 AM IST
തിരുവമ്പാടി: ലയൺസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ചിത്രരചന, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ടോമി തറക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.
ഡോ. പി.എം. മത്തായി മുഖ്യാതിഥിയായി. ജയേഷ് സ്രാമ്പിക്കൽ, ജിമ്മി അലക്സ്, അഡ്വ. സിബിൻ ജോസ്, അഡ്വ. ജിമ്മി ജോർജ്, സി.ഡി. ജെയിംസ്, ആൽബിന ജെയിംസ്, കെ.സി. ജോൺ, മാത്യു കുഴിഞ്ഞാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിൻ: ജില്ലാതല
ഉദ്ഘാടനം നാളെ
കോഴിക്കോട്: വനിതാ ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നാളെ. രാവിലെ 9.30 - ന് ചെറൂട്ടി റോഡിലുള്ള എംഎസ്എസ് ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം നിർവഹിക്കും.
വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ പരിണിതഫലമായി സമൂഹത്തിൽ അക്രമങ്ങളും അസാന്മാർഗിക പ്രവർത്തനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി നിർദ്ദേശം അനുസരിച്ച് ഇത്തരത്തിലൊരു കാമ്പയിൻ തുടക്കം കുറിക്കുന്നതെന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു. കേരള എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ക്ലാസിന് നേതൃത്വം നൽകും.