പു​തു​പ്പാ​ടി​യി​ലെ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം; അ​ധി​കൃ​ത​ർക്കെതിരേ പ്ര​തി​ഷേ​ധം ശക്തം
Thursday, October 6, 2022 12:05 AM IST
പു​തു​പ്പാ​ടി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ സി​പി​ഐ​എം പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.
നി​ര​വ​ധി തെ​രു​വു നാ​യ​ക​ള്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്പോ​ഴും അ​ധി​കൃ​ത​ര്‍ നി​സം​ഗ​ത തു​ട​രു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.
സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും പൊ​തു ജ​ന​ങ്ങ​ള്‍​ക്കും ഭീ​തി പ​ര​ത്തു​ന്ന നി​ല​യി​ലാ​ണ് നാ​യ​ക​ളു​ടെ സ​ഞ്ചാ​രം. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ ഈ ​വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പൊ​തു ജ​ന​ങ്ങ​ളെ അ​ണി നി​ര​ത്തി സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​ക്കാ​ന്‍ സി​പി​എം ഈ​ങ്ങാ​പ്പു​ഴ ലോ​ക്ക​ല്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി കെ.​ഇ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ​ക​മ്മി​റ്റി അം​ഗം റ്റി.​എ.​മൊ​യ്തീ​ൻ, ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി വേ​ങ്കാ​ട്ടി​ല്‍, വി.​വി.​ജോ​ൺ, ഒ.​കെ.​ഹ​നീ​ഫ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഡെ​ന്നി വ​ര്‍​ഗ്ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.