കി​ട​പ്പാ​ട സം​ര​ക്ഷ​ണ ജാ​ഥ നാ​ളെ
Friday, October 7, 2022 12:27 AM IST
കോ​ഴി​ക്കോ​ട് : ഒ​രു ത​രി മ​ണ്ണും വി​ട്ടു​ത​രി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി കോ​ഴി​ക്കോ​ട് ജി​ല്ല കെ.​റെ​യി​ല്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി നാ​ളെ കി​ട​പ്പാ​ട സം​ര​ക്ഷ​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച ഫ​റോ​ക്കി​ല്‍ നി​ന്നും അ​ഴി​യൂ​രി​ല്‍ നി​ന്നും കാ​ല​ത്ത് 9.30 ന് ​ആ​രം​ഭി​ക്കു​ന്ന ജാ​ഥ​ക​ള്‍ വൈ​കി​ട്ട് 4 മ​ണി​ക്ക് കാ​ട്ടി​ല​പ്പീ​ടി​ക സ​ത്യ​ഗ്ര​ഹ സ​മ​ര വേ​ദി​യി​ല്‍ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം നാ​ഷ​ന​ല്‍ അ​ല​യ​ന്‍​സ് ഓ​ഫ് പീ​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്‍റ് അ​ഖി​ലേ​ന്ത്യാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മീ​ര സം​ഗ​മി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.
തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ ഫ​റോ​ക്കി​ല്‍ കാ​ല​ത്ത് 9.30 ന് ​മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​സി. റ​സാ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ കെ ​റെ​യി​ല്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​ടി.​ഇ​സ്മാ​യി​ല്‍ ക്യാ​പ്റ്റ​നും ന​സീ​ര്‍ ന്യൂ ​ജെ​ല്ല മാ​നേ​ജ​റു​മാ​ണ്. ഷീ​ജ ആ​ലു​ക്ക​ല്‍ , കൃ​ഷ്ണ​കു​മാ​ര്‍ , പി.​എ​സ്.​സ​ലീ​ശ് എ​ന്നി​വ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​കും.

വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ അ​ഴി​യൂ​രി​ല്‍ കാ​ല​ത്ത് 8.30 ന് ​കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​രി ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ കെ. ​റെ​യി​ല്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രാ​മ​ച​ന്ദ്ര​ന്‍ വ​ര​പ്ര​ത്ത് ക്യാ​പ്റ്റ​നും ടി.​സി. രാ​മ​ച​ന്ദ്ര​ന്‍ മാ​നേ​ജ​രു​മാ​വും. മു​ഹ​മ്മ​ദാ​ലി മു​തു​കു​നി, നി​ജി​ന്‍ മാ​സ്റ്റ​ര്‍, കെ.​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍. ഇ​ര​ക​ളു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നും സം​ഭ​രി​ച്ച മ​ണ്ണ്‌​ശേ​ഖ​രി​ച്ചു കൊ​ണ്ടാ​ണ് ര​ണ്ട് ജാ​ഥ​ക​ളും സ​മ​ര ഭൂ​വി​ലെ​ത്തു​ക. സ​മ​ര​പ്പ​ന്ത​ലി​ന​രി​കെ പ്ര​തീ​കാ​ത്മ​ക​മാ​യി മ​ണ്‍​കൂ​ടി​ല്‍ പ​ണി​യും.