കേ​ര​ള ബാ​ങ്ക് എ​സ്എ​ച്ച്ജി, ജെ​എ​ല്‍​ജി സം​ഗ​മം ന​ട​ത്തി
Friday, October 7, 2022 12:27 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ബാ​ങ്ക് കു​റ്റി​ക്കാ​ട്ടൂ​ര്‍ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ബാ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​സ്എ​ച്ച്ജി, ജെ​എ​ല്‍​ജി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള ബാ​ങ്കി​ന്‍റെ എ​സ്എ​ച്ച്ജി - ബി​എ​ല്‍​പി വി​ല്ലേ​ജ് ലെ​വ​ല്‍ പ്രോ​ഗ്രാ​മു​ക​ളു​ടെ ഭാ​ഗ​മാ​യി പൂ​വാ​ട്ടു​പ​റ​മ്പ് പെ​രു​വ​യ​ല്‍ ക്ഷീ​രോ​ല്‍​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സം​ഗ​മം കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ഇ.​ര​മേ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​എം.​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രു​വ​യ​ല്‍ ക്ഷീ​രോ​ല്‍​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി പി.​പി.​മ​ഞ്ജു​ഷ പ്ര​സം​ഗി​ച്ചു. കേ​ര​ള ബാ​ങ്ക് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ ജോ​സ്ന ജോ​സ്, എ​ഫ്എ​ല്‍​സി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ജി.​പ്രീ​ത, ആ​ര്‍. ഹ​രി​ത എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ശാ​ഖാ മാ​നേ​ജ​ര്‍ കെ.​സി.​ഭാ​ര്‍​ഗ​വി സ്വാ​ഗ​ത​വും ടി.​സി​ന്ധു ന​ന്ദി​യും പ​റ​ഞ്ഞു.