ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വേ​ന​പ്പാ​റ യു​പി സ്കൂ​ൾ
Saturday, October 8, 2022 12:04 AM IST
തി​രു​വ​മ്പാ​ടി: വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ​ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ​യും വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ​യു​ടെ സീ​നി​യ​ർ റി​സോ​ഴ്സ് പേ​ഴ്സ​ൻ പി.​എ. ഉ​സൈ​ൻ നേ​തൃ​ത്വം ന​ൽ​കി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ സ​ത്താ​ർ, ഭാ​വ​ന വി​നോ​ദ്, അ​ധ്യാ​പ​ക​രാ​യ ബി​ജു മാ​ത്യു, ജി​ൽ​സ് തോ​മ​സ്, ഡോ​ൺ ജോ​സ്, ജി​ജോ തോ​മ​സ്, ട്രീ​സ​മ്മ ജോ​സ​ഫ്, സി.​കെ. ബി​ജി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.