3000 മീ​റ്റ​ർ ഓ​ടി നേ​ടി​യ​ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ
Wednesday, November 23, 2022 12:12 AM IST
കോ​ഴി​ക്കോ​ട്: സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ന്‍റെ സ്വ​ർ​ണ​വും വെ​ള്ളി​യും ഒ​രേ വീ​ട്ടി​ലേ​ക്ക്. ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ഗ്നേ​ഷും വി​നാ​യ​കു​മാ​ണ് 3000 മീ​റ്റ​റി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം ഓ​ടി നേ​ടി​യ​ത്. ഗ​വ. മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വി​ഗ്നേ​ഷും വി​നാ​യ​കും. ക​ട​ലു​ണ്ടി ചാ​ലി​യം വാ​കേ​രി രാ​ജേ​ഷി​ന്‍റെ​യും ഷീ​ന​യു​ടെ​യും മ​ക്ക​ളാ​ണ്. വി​ഗ്നേ​ഷ് 9.38 മി​നി​റ്റി​ലും വൈ​ശാ​ഖ് 9.42 മി​നി​റ്റി​ലു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. സാ​യി കോ​ഴി​ക്കോ​ടി​ന്‍റെ താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും. കോ​ച്ച് റ​ബു​റാ​മി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ​കാ​യി​ക മേ​ള ഇ​വ​രു​ടെ വീ​ട്ടി​ല്‍ കു​ടും​ബ കാ​ര്യ​മാ​ണ്. സ​ഹോ​ദ​ര​ന്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ത്രി​ലോ​കും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. നാ​ളെ ന​ട​ക്കു​ന്ന 800 മീ​റ്റ​ര്‍ ഓ​ട്ട മ​ത്സ​ര​ത്തി​ല്‍ ത്രി​ലോ​ക് പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ണ്ണൂ​ര്‍ റെ​യി​ലി​ലെ റേ​ഷ​ന്‍ ക​ട​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ് മാ​താ​വ്. പി​താ​വ് പ്ര​വാ​സി​യാ​ണ്.