കോ​ഴി​ക്കോ​ട്ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ജെ​എന്‍​യു​വു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Friday, November 25, 2022 12:09 AM IST
കോ​ഴി​ക്കോ​ട്: അ​ക്കാ​ദ​മി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന് ഡ​ൽ​ഹി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ​ര്‍​വ​ക​ലാ​ശാ​ല​യും കോ​ഴി​ക്കോ​ട് മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് ഓ​ഫ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. ജെ​എന്‍​യു സ​ര്‍​വ​ക​ലാ​ശാ​ല വി​സി പ്ര​ഫ. ശാ​ന്തി​ശ്രീ ദു​ലി​പു​ഡി പ​ണ്ഡി​റ്റും കോ​ഴി​ക്കോ​ട് മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് ഓ​ഫ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ എ.​കെ.അ​നു​രാ​ജു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ച​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സ​ര്‍​വ​ക ലാ​ശാ​ല​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും പ​ങ്കു​വ​യ്ക്ക​ലു​ക​ളു​മെ​ന്ന് ശാ​ന്തി​ശ്രീ ദു​ലി​പു​ഡി പ​ണ്ഡി​റ്റ് പ്ര​തി​ക​രി​ച്ചു.