കിഡ്സ് പാർക്ക് കുട്ടികൾക്കായി തുറന്നുക്കൊടുത്തു
1243292
Saturday, November 26, 2022 12:05 AM IST
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ നിർവഹിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. കുരുന്നുകൾക്കായി കിഡ്സ് പാർക്ക് സ്പോൺസർ ചെയ്ത ബാജി ജോസഫ് കാക്കനാടിനെ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. റോയി തേക്കും കാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, വാർഡ് അംഗം ജോസ് മോൻ മാവറ, ഹെഡ്മാസ്റ്റർ സജി ജോൺ, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി. ജോർജ്, എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ എന്നിവർ പ്രസംഗിച്ചു.