ലോ​ക​ക​പ്പി​നൊ​പ്പം കേ​ര​ള ബാ​ങ്കും; പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ഇ​ന്ന്
Saturday, November 26, 2022 12:06 AM IST
കോ​ഴി​ക്കോ​ട്: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​നൊ​പ്പം കേ​ര​ള ബാ​ങ്കും എ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള ബാ​ങ്ക് കോ​ഴി​ക്കോ​ട് സി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ കാ​ര​പ്പ​റ​മ്പ് ജി​ങ്ക ട​ർ​ഫി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​റും ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​നു​മാ​യ എം.​മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഡ​യ​റ​ക്ട​ർ ഇ.​ര​മേ​ശ് ബാ​ബു നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ ശാ​ഖ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 30 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.