തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി
Saturday, November 26, 2022 12:06 AM IST
നാ​ദാ​പു​രം: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ സ്ത്രി ​തൊ​ഴി​ലാ​ളി​ക​ൾ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി.
കോ​ട​ഞ്ചേ​രി വെ​ള്ളൂ​ർ പി. ​രാ​ഘ​വ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ നി​ന്നാ​ണ് ര​ണ്ട് പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്കാ​ണ് പ​റ​മ്പി​ൽ കാ​ട് വെ​ട്ടി തെ​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പെ​രു​മ്പാ​മ്പ് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്ത് നി​ന്നും ഒ​രെ​ണ്ണ​ത്തി​നെ കൂ​ടെ ക​ണ്ടെ​ത്തി. പാ​മ്പു​ക​ളെ കു​റ്റ്യാ​ടി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.