പ​രി​ച​മു​ട്ട് ക​ളി: കീ​രീ​ടം ചൂ​ടി സെ​ന്‍റ് മേ​രീ​സ് മ​രു​തോ​ങ്ക​ര
Thursday, December 1, 2022 11:58 PM IST
വ​ട​ക​ര: ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ​രി​ച​മു​ട്ട് ക​ളി​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി സെ​ന്‍റ് മേ​രീ​സ് മ​രു​തോ​ങ്ക​ര മി​ന്നി​ത്തി​ള​ങ്ങി. വി​രേ​തി​ഹാ​സം ര​ചി​ച്ച ക​ട​ത്ത​നാ​ടി​ന്‍റെ മ​ണ്ണി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഉ​ണ്ണി​യാ​ര്‍​ച്ച​യു​ടെ​യും ത​ച്ചോ​ളി ഒ​തേ​ന​ന്‍റെ​യും നാ​ട്ടു​കാ​ര്‍ ത​ന്നെ സ​മ്മാ​നം നേ​ടി​യ​ത് എ​റെ ശ്ര​ദ്ധേ​യ​മാ​യി. ലൂ​യി സേ​വ്യ​ര്‍, അ​ഭി​ന​വ് സ​തീ​ഷ്, മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, അ​ഗ​സ്റ്റി​ന്‍ തോ​മ​സ്, എ​ഫ്‌​സ​ണ്‍ വ​ര്‍​ഗീ​സ്, അ​മ​ല്‍ നാ​ഥ് പി.​കെ, ഡോ​ണ്‍ മാ​ത്യു എ​ന്നി​വ​രാ​ണ് അ​ല​ന്‍ ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ച​യും വാ​ളു​മേ​ന്തി ചു​വ​ട് വെ​ച്ച​ത്. പ്രി​യേ​ഷ് മു​ള്ള​ന്‍​കു​ന്ന് ആ​ണ് പ​രീ​ശീ​ല​ക​ന്‍. സം​ഗീ​ത അ​ധ്യാ​പ​ക​ന്‍ ജോ​ണ്‍​സ​ണ്‍, സ​ജി വ​ര്‍​ഗീ​സ്, ലി​പി​ന്‍, പ്ര​ണ​വ്, സു​ബി​ന്‍, ശ​ര​ത്, ലി​ഗേ​ഷ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ നേ​തൃ​ത്വം കു​ട്ടി​ക​ളെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ക​ലോ​ത്സ​വ ന​ഗ​രി​യി​ല്‍
എ​യ്ഡ്സ് ദി​നാ​ച​ര​ണ​വും

വ​ട​ക​ര: എ​ന്‍​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ക​ലോ​ത്സ​വ ന​ഗ​രി​യി​ല്‍ ലോ​ക എ​യ്ഡ്സ് ദി​നം ആ​ച​രി​ച്ചു. ബി​ഇ​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് ഒ​രു​ക്കി​യ പ്ര​ദ​ര്‍​ശ​ന ന​ഗ​രി സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി​യാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.
ഇ​തോ​ടൊ​പ്പം ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി സെ​ല്‍​ഫി കോ​ര്‍​ണ​റും ഒ​രു​ക്കി. എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ എം.​കെ. ഫൈ​സ​ല്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് വ​ട​ക​ര ക്ല​സ്റ്റ​ര്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ഷാ​ജി അ​ധ്യ​ക്ഷ​നാ​യി.
പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ജു​ബി​ല, സു​ജ, ഷി​ജി​ത് കു​മാ​ര്‍, ഹം​സ, ഫൈ​സ​ല്‍, ര​മേ​ശ​ന്‍, ഷെ​മീ​ന, റ​ഹ്‌​മാ​ന്‍, വ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍ ഹ​രി​ഗോ​വി​ന്ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.