കാട്ടുപന്നി ശല്യം: നൂറിലേറെ വാഴകൾ നശിപ്പിച്ചു
1245515
Sunday, December 4, 2022 12:36 AM IST
നാദാപുരം: വളയം കല്ലുനിര ചേലത്തോട് കാട്ടു പന്നി ശല്യം രൂക്ഷം. നൂറിലേറെ വാഴകൾ നശിപ്പിച്ചു.പച്ചേന്റ് പൊയിൽ കണാരന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലെ വാഴകളാണ് കാട്ടുപന്നികൾ കൂട്ടമായിറങ്ങി നശിപ്പിച്ചത്.
ശനിയാഴ്ച്ച രാവിലെയാണ് വാഴ കൃഷി നശിപ്പിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ തെങ്ങിൻ തൈകളും, ചേമ്പ്, ചേന തുടങ്ങിയ കൃഷികളും നശിപ്പിച്ചിരുന്നു. അധികൃതർക്ക് പരാതി നൽകിയെങ്കിലും പന്നികളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപങ്ങളും കർഷകരിൽ നിന്ന് ഉയരുന്നുണ്ട്.