ലോട്ടറി ഏജന്റുമാർക്ക് വെട്ടിക്കുറച്ച കമ്മീഷൻ പുന:സ്ഥാപിക്കണം
1245891
Monday, December 5, 2022 12:42 AM IST
കൂരാച്ചുണ്ട്: ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ബാലുശേരി നിയോജക മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് എം.സി. തോമസ് ഉദ്ഘാടനം ചെയ്തു.
അഫ്സൽ കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു. കുര്യൻ ചെമ്പനാനി മുഖ്യ പ്രഭാഷണം നടത്തി. കേരള ലോട്ടറിയുടെ വിശ്വസ്ത നിലനിർത്തുന്നതിനായി നറുക്കെടുപ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി നടത്തണമെന്നും സമ്മാന ഘടന പരിഷ്കരിക്കണമെന്നും വെട്ടിക്കുറച്ച കമ്മീഷൻ പുന:സ്ഥാപിക്കുക, ക്ഷേമനിധി കുടിശിക അടച്ച എല്ലാവർക്കും ബോണസ് നൽകണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയി കുര്യൻ, അബ്ദുൽ സലാം, നജീബ് പുന്നശേരി, ഷൈജൻ, ഫാത്തിമ കൂരാച്ചുണ്ട് എന്നിവർ പ്രസംഗിച്ചു.