ബ്ലോ​ക്ക് ത​ല കേ​ര​ളോ​ത്സ​വം; താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ള്‍ ജേ​താ​ക്ക​ള്‍
Tuesday, December 6, 2022 12:08 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ത​ല കേ​ര​ളോ​ത്സ​വ​ത്തി​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ജേ​താ​ക്ക​ളാ​യി. ക​ലാ​വി​ഭാ​ഗ​ത്തി​ല്‍ 116- പോ​യി​ന്‍റ് നേ​ടി​യാ​ണ് താ​മ​ര​ശേ​രി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 73-പോ​യി​ന്‍റ് നേ​ടി​യ കി​ഴ​ക്കോ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
ക​ലാ-​കാ​യി​ക-​ഗെ​യിം​സ് വി​ഭാ​ഗ​ത്തി​ലു​ള്ള ഓ​വ​റോ​ള്‍ കി​രീ​ട​വും താ​മ​ര​ശേ​രി​ക്ക് ല​ഭി​ച്ചു. 229-പോ​യി​ന്‍റു​ക​ളാ​ണ് താ​മ​ര​ശേ​രി​യ്ക്ക് ല​ഭി​ച്ച​ത്. 124-പോ​യി​ന്‍റ് നേ​ടി​യ ഓ​മ​ശേ​രി​ക്ക് ര​ണ്ടും, 109-പോ​യി​ന്‍റ് നേ​ടി​യ മ​ട​വൂ​രി​ന് മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ച്ചു. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ പ​ര​പ്പ​ന്‍​പൊ​യി​ല്‍ ഗ​വ.​മാ​പ്പി​ള ഹൈ​സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ളും ഷീ​ല്‍​ഡും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് അം​ഗം കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീ​ന സി​ദ്ധീ​ക്ക​ലി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ എ​സ്.​പി. ഷ​ഹ​ന,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ദാ ബീ​വി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ എ. ​അ​ര​വി​ന്ദ​ന്‍, എം.​ടി. അ​യ്യൂ​ബ്ഖാ​ന്‍, കെ. ​മ​ഞ്ജി​ത, ബ്ലോ​ക്ക് അം​ഗം എ.​കെ. കൗ​സ​ര്‍, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ ഖ​ദീ​ജ സ​ത്താ​ര്‍, പി.​സി. അ​ബ്ദു​ല്‍ അ​സീ​സ്, ബി.​എം.​ആ​ര്‍​ഷ്യ, ജി​ഇ​ഒ റെ​യി​ഷ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹം​സ, അ​ശോ​ക​ന്‍ കൊ​ടു​വ​ള്ളി, ക​ലാ​വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ സ​ത്താ​ര്‍ പ​ള്ളി​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.