താലിബാനിസം നടപ്പിലാക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ ശ്രമം അനുവദിക്കില്ല: വി.കെ.സജീവൻ
1246437
Tuesday, December 6, 2022 11:46 PM IST
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുടുംബശ്രീ കലോത്സവത്തിലേക്ക് പുരുഷൻമാർക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ മോഡൽ മത നിയമം നടപ്പിലാക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ ശ്രമം അനുവദിക്കുകയില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: വി.കെ. സജീവൻ.
കുടുംബശ്രീ കലോത്സവത്തിൽ പുരുഷൻമാർക്ക് പ്രവേശനമില്ല എന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇരു മുന്നണികളും വോട്ട് ബാങ്കിന് വേണ്ടി മത മൗലീക വാദികളെ പ്രീണിപ്പിച്ചതിന്റെ ഫലമാണ് കേരളത്തിൽ മത നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇത്തരം ശക്തികളുടെ നീക്കത്തിന് പിന്നിലെന്നും സംസ്ഥാന സർക്കാർ തീവ്രവാദ ശക്തികളുടെ തടവറയിലാണെന്നും വി.കെ. സജീവൻ കുറ്റപ്പെടുത്തി.ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കൂടുംബശ്രീ എൻ.ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. രജീഷ്, തറമൽ രാഗേഷ്, കെ. രാഘവൻ ,ജുബിൻ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു .