പിഎൻബി തിരിമറി: എൽഡിഎഫ് ഉപരോധിച്ചു
1246440
Tuesday, December 6, 2022 11:46 PM IST
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽ നിന്നും പഞ്ചാബ് നാഷണൽ ബങ്കിന്റെ മുൻ സീനിയർ മാനേജർ പണം തട്ടിയെടുത്തതിലും ബാങ്ക് പണം ഉടനെ തിരികെ നൽകണമെന്നാവശ്യപ്പെട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ സർക്കിൾ ഓഫീസിനു മുന്നിലും ബാങ്ക് ശാഖകൾക്ക് മുന്നിലും ഉപരോധം തീർത്തു.
ഗോവിന്ദപുരം സർക്കിൾ ഓഫീസിന് മുന്നിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.സി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. പി.ടി. ആസാദ്, സിപിഎം ജില്ലാ കമ്മറ്റിയംഗങ്ങളായ കെ. ദാമോദരൻ, പി. നിഖിൽ എന്നിവർ പ്രസംഗിച്ചു. കിഴക്കെ നടക്കാവിലെ എരഞ്ഞിപ്പാലം ശാഖക്ക് മുന്നിൽ നടന്ന ഉപരോധസമരം സിപിഎം ജില്ലാ കമ്മറ്റിയംഗം ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു.എൻസിപി ജില്ലാ കമ്മറ്റിയംഗം കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. പി. കിഷൻചന്ദ്, കൗൺസിലർ ഒ. സദാശിവൻ എന്നിവർ പ്രസംഗിച്ചു.സിപിഎം നോർത്ത് ഏരിയാസെക്രട്ടറി കെ. രതീഷ് സ്വാഗതം പറഞ്ഞു. ലിങ്ക്റോഡ് ശാഖയ്ക്ക് മുന്നിൽ ഡെപ്യൂട്ടിമേയർ സി.പി. മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. നാസർ അധ്യഷത വഹിച്ചു. ബാബു പറശേരി, സി. അബ്ദുറഹീം, മണലൊടി അസീസ്, ഷാജി, പി.പി. ഫിറോസ്, കെ.എം. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.