താമരശേരി: ഓമശേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷി വിദ്യാർഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന കലോത്സവം ജനുവരി 7ന് പുത്തൂര്‍ ഗവ.യുപി സ്കൂളില്‍ നടക്കും.
വിവിധ ഇനങ്ങളിലായി പഞ്ചായത്ത് പരിധിയിലെ നൂറിലധികം ഭിന്നശേഷി വിദ്യാർഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും. കലോത്സവത്തിന്റെ വിജയത്തിനായി ജനപ്രതിനിധികളുടേയും ഭിന്നശേഷി സംഘടനാ ഭാരവാഹികളുടേയും അങ്കണവാടി വര്‍ക്കര്‍മാരുടേയും സംയുക്ത യോഗത്തില്‍ വച്ച് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് യൂനുസ് അമ്പലക്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ.പി. സുഹറ, പഞ്ചായത്തംഗങ്ങളായ കെ. ആനന്ദ കൃഷ്ണന്, എം. ഷീജ ബാബു, സി.എ. ആയിഷ ടീച്ചര്‍, അശോകന് പുനത്തില്‍, മൂസ നെടിയേടത്ത്, സീനത്ത് തട്ടാഞ്ചേരി, എം. ഷീല, ഐസിഡിഎസ്സൂപ്പര് വൈസര്‍ വി.എം. രമാദേവി, പി.വി. സ്വാദിഖ്, കെ. അബ്ദുല്‍ ലത്വീഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുഹറാബി നെച്ചൂളി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.അബ്ദുല്‍ നാസര്‍(ചെയര്മാന്), ഒ.പി. സുഹറ(ചെയര്‍ പേഴ്സണ്‍), പി.വി. സ്വാദിഖ്, കെ.അബ്ദുല്‍ ലത്വീഫ്, കെ.അബ്ദുല്‍ ഗഫൂര്‍(വൈസ് ചെയര്മാന്), വി.എം.രമാദേവി(ജന:കണ്‍വീനര്‍), സീനത്ത് തട്ടാഞ്ചേരി, എം.ഷീല(ജോ-കണ്‍വീനർ).