യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി
1246844
Thursday, December 8, 2022 1:15 AM IST
നാദാപുരം: പിൻ വാതിൽ നിയമനത്തിനെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ പ്രവർത്തകർക്കെതിരേ ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സങ്കമവും നടത്തി. നിയോജക മണ്ഡലം ഭാരവാഹികളായ പ്രിൻസ് ആന്റണി, ഫസൽ മാട്ടാൻ, ജയേഷ് വാണിമേൽ, അഖില മര്യാട്ട്, ടി.പി. ജസീർ, അഖിൽ നരിപറ്റ, വിപിൻ വിലങ്ങാട് എന്നിവർ പ്രസംഗിച്ചു.അർജുൻ കായക്കൊടി, കെ.കെ.എച്ച്. നിസാർ, ഹരിപ്രസാദ് നരിപറ്റ,ആകാശ് ചീത്തപ്പാട് എന്നിവർ നേതൃത്വം നൽകി.