ത​ട്ടി​പ്പ് പ​ണം എ​ങ്ങോ​ട്ടാ​ണ് പോ​യ​തെ​ന്ന് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണം: ബി​ജെ​പി
Thursday, December 8, 2022 11:56 PM IST
കോ​ഴി​ക്കോ​ട് : കോ​ര്‍​പ​റേ​ഷ​ന്‍റെ പേ​രി​ല്‍ പി​എ​ന്‍​ബി​യി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് മാ​നേ​ജ​ര്‍ കൃ​ത്രി​മം കാ​ണി​ച്ച് ത​ട്ടി​യെ​ടു​ത്ത പ​ണം ആ​രു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ.​സ​ജീ​വ​ന്‍. ബാ​ങ്ക് പ​ണം തി​രി​ച്ചു ന​ല്‍​കി​യാ​ല്‍ മാ​ത്രം പ്ര​ശ്‌​നം തീ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രേ​യും ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് ഉ​ട​ന്‍ സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി കോ​ടി​ക​ള്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്ക​പ്പെ​ട്ടി​ട്ട് അ​ത് അ​റി​ഞ്ഞി​ല്ലെ​ന്ന് പ​റ​യു​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​നാ​ഞ്ചി​റ ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സ് ക​വാ​ട​ത്തി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സു​മാ​യി ചെ​റി​യ രീ​തി​യി​ല്‍ സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി. ബി​ജെ​പി കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി ലീ​ഡ​ര്‍ ന​വ്യാ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​പ്ര​ശാ​ന്ത് കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് പൊ​ക്കി​ണാ​രി, മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ജ​യ് നെ​ല്ലി​ക്കോ​ട്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ടി. ​ര​നീ​ഷ്, അ​നു​രാ​ധ താ​യാ​ട്ട്, സ​രി​താ പ​റ​യേ​രി, ര​മ്യാ സ​ന്താ​ഷ്, സി.​എ​സ്. സ​ത്യ​ഭാ​മ, സെ​ല്‍ കോ​ഡി​നേ​റ്റ​ര്‍ ടി. ​ച​ക്രാ​യു​ധ​ന്‍, ഒ​ബി​സി. മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ്ശ​ശി​ധ​ര​ന്‍ നാ​ര​ങ്ങ​യി​ല്‍, ബി.​കെ. പ്രേ​മ​ന്‍, പി. ​ര​മ​ണി​ഭാ​യി സി.​പി. വി​ജ​യ​കൃ​ഷ്ണ​ന്‍, കെ.​ഷൈ​ബു, ജു​ബി​ന്‍ ബാ​ല​കൃ​ഷ് ണ​ന്‍, വി.​കെ. ജ​യ​ന്‍, ഷൈ​മ പൊ​ന്ന​ത്ത്, അ​ഡ്വ. മു​ഹ​മ്മ​ദ് റി​ഷാ​ല്‍, സ​തീ​ഷ് പാ​റ​ന്നൂ​ര്‍, അ​ഡ്വ. ഒ. ​ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.