കൂ​ട​ര​ഞ്ഞി പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Saturday, December 10, 2022 12:16 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ.
നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ചീ​റി​പ്പാ​യു​ന്ന ടി​പ്പ​റു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് സ്കൂ​ൾ വി​ടു​ന്ന സ​മ​യ​ത്ത് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ടി​പ്പ​റു​ക​ൾ ഓ​ടു​ന്ന​ത് അ​പ​ക​ട​ത്തി​നും ഗ​താ​ഗ​ത​കു​രു​ക്കു​നു​മു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്ന് നാ​ലു ഭാ​ഗ​ത്തേ​ക്കും റോ​ഡു​ക​ൾ ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ വാ​ഹ​ന തി​ര​ക്കും കൂ​ടു​ത​ലാ​ണ്. സ്കൂ​ൾ വി​ടു​ന്ന സ​മ​യം ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളും ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളും എ​ത്തു​ന്ന​തോ​ടെ അ​പ​ക​ട​വും ഗ​താ​ഗ​ത കു​രു​ക്കും നി​ത്യ​സം​ഭ​വ​മാ​ണ്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.