ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന തൊ​ഴി​ൽ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Saturday, December 10, 2022 12:16 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ജ​ന​റ​ൽ (ബീ​ച്ച്) ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണ ജോ​ലി​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്താ​ൻ വേ​ണ്ടി ആ​ശു​പ​ത്രി അ​ധി​ക്കാ​രി​ക​ൾ ഉ​ണ്ടാ​ക്കി​യ പു​തി​യ നി​യ​മ​ന മാ​ന​ദ​ണ്ഡ​മാ​യ 50 വ​യ​സ്സ് എ​ന്ന പ്രാ​യ പ​രി​ധി 60 ആ​ക്കു​ക, നി​യ​മ​ന കാ​ലാ​വ​ധി 6 മാ​സം എ​ന്ന​ത് മൂ​ന്ന് മാ​സ​മാ​ക്കു​ക മാ​സ​മാ​ക്കു​ക, സ്വ​ജ​ന​പ​ക്ഷം കാ​ണി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ലേ​ബ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ജ​ന​കീ​യ സ​മ​ര​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
ബി​ജെ​പി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ട​പെ​ട്ട് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​യോ​ഗ​ത്തി​ൽ ജ​ന​കീ​യ സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ സ​തീ​ഷ് പാ​റ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.