മി​ഷ​ൻ വൺ റു​പി സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി
Saturday, December 10, 2022 12:16 AM IST
തി​രു​വ​മ്പാ​ടി: മി​ഷ​ൻ 1 റു​പി എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭാ​ര​ത​പ​ര്യ​ട​നം ന​ട​ത്തു​ന്ന റെ​നീ​ഷ്, നി​ജി​ൻ ദ്വ​യം എ​ന്നി​വ​ർ​ക്ക് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പാ​വ​പ്പെ​ട്ട​വ​രും പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച ഒ​മ്പ​തി​നാ​യി​രം രൂ​പ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ കൈ​മാ​റി.
ഹെ​ഡ് മാ​സ്റ്റ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ദി​ലീ​പ് മാ​ത്യൂ​സ്, അ​ധ്യാ​പ​ക​രാ​യ ജാ​ൻ​സി വ​ർ​ഗീ​സ്, റോ​ജ കാ​പ്പ​ൻ, സി​സ്റ്റ​ർ ബി​ന്ദു, അ​ബ്ദു​ൾ റ​ഷീ​ദ്, അ​ബ്ദു​റ​ബ്ബ്, ആ​ൽ​ബി​ൻ, അ​യൂ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.