എം​പാ​ന​ൽ ഷൂ​ട്ട​ർ സി.​എം. ബാ​ല​ൻ വാഹനാപകടത്തിൽ മരിച്ചു
Sunday, January 22, 2023 9:54 PM IST
മു​ക്കം: എം​പാ​ന​ൽ ഷൂ​ട്ട​ർ മു​ക്കം സ്വ​ദേ​ശി സി.​എം.​ബാ​ല​ൻ (68) അ​ന്ത​രി​ച്ചു. കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ ഓ​ട​ത്തെ​രു​വി​ൽ വാ​ഹ​നം ഇ​ടി​ച്ച് ച​ത്തു കി​ട​ന്ന കാ​ട്ടു പ​ന്നി​യെ റോ​ഡി​ൽ നി​ന്ന് നീ​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജി​ല്ല​യി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ വ​നം​വ​കു​പ്പ് ലൈ​സ​ൻ​സ് ന​ൽ​കി​യ എം​പാ​ന​ൽ ഷൂ​ട്ട​റാ​യി​രു​ന്നു ബാ​ല​ൻ. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​പ്പി​ച്ച നൂ​റി​ല​ധി​കം കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നി​ട്ടു​ണ്ട്. ഭാ​ര്യ: ജ്യോ​തി ല​ക്ഷ്മി. മ​ക്ക​ൾ: സാ​യി നാ​രാ​യ​ൺ (ലാ​ബ് അ​സി. ക​ക്കോ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), സാ​യ് ആ​ദി​ത്യ, സാ​യ് ദു​ർ​ഗ. മ​രു​മ​ക​ൾ: അ​മൃ​ത ക​ക്കോ​ടി. സ​ഹോ​ദ​ര​ങ്ങ​ൾ ശാ​ര​ദ, സൗ​മി​നി, ശ്രീ​മ​തി, അം​ബു​ജം, ബ​ബി​താ ഭാ​യി, പ​രേ​ത​യാ​യ ബേ​ബി.