പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സംഗമം നടത്തി
Tuesday, January 24, 2023 1:04 AM IST
താ​മ​ര​ശേ​രി: വേ​ഗ​ത​യു​ടെ ഇ​ക്കാ​ല​ത്ത് മ​നു​ഷ്യ ബ​ന്ധ​ങ്ങ​ള്‍​ക്ക് മൂ​ല്യം ക​ല്‍​പ്പി​ക്കു​ന്ന​വി​ധം മ​ന​സു​ക​ളെ രൂ​പ​ക​ല്‍​പ​ന ചെ​യ്യ​ണ​മെ​ന്നും ക​ലു​ഷി​ത​മാ​യ വ​ര്‍​ത്ത​മാ​ന കാ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ സൗ​ഹൃ​ദ​ങ്ങ​ളു​ടെ സാ​ധ്യ​ത ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ പ​റ​ഞ്ഞു.

താ​മ​ര​ശേ​രി ജി​വി​എ​ച്ച്എ​ച്ച്എ​സ് 1998-99 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ന്‍റെ പു​നഃ​സ​മാ​ഗ​മം ക്ലാ​സ്‌​മേ​റ്റ്‌​സ് -23 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​പാ​ടി​യി​ല്‍ ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. ബാ​ച്ചി​ലെ അ​ധ്യാ​പ​ക​രും ച​ട​ങ്ങി​നെ​ത്തി. പൂ​ര്‍​വ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റം​സീ​ന ന​രി​ക്കു​നി, വാ​ര്‍​ഡ് അം​ഗം ഫ​സീ​ല ഹ​ബീ​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട്, സാ​ലി പ​ര​പ്പ​ന്‍​പൊ​യി​ല്‍, നൗ​ഷാ​ദ് അ​ണ്ടോ​ണ, നൗ​ഷാ​ദ് ബാ​വി, അ​ഷ്‌​റ​ഫ് പ​ര​പ്പ​ന്‍​പൊ​യി​ല്‍, ഗ​ഫൂ​ര്‍ കാ​രാ​ടി, ഷി​ജു കാ​രാ​ടി, റാ​ഫി, സാ​ലി പൂ​നൂ​ര്‍, അ​സീ​സ് കോ​ര​ങ്ങാ​ട്, ല​ബീ​ബ അ​ഷ്‌​റ​ഫ്, ഫൈ​സ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.