കോ​ട​ഞ്ചേ​രി മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Tuesday, January 24, 2023 1:04 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. 24,25,26,27 ദി​വ​സ​ങ്ങ​ളി​ലാ​ണ് തി​രു​നാ​ൾ. ഇ​ന്ന് രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ‌ കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​ഗ​സ്റ്റി​ൻ തു​റ​വ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 6.15ന് ​ക​ലാ​സ​ന്ധ്യ. 25ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ജോ​ർ​ജ് മു​ണ്ട​നാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

6.45ന് ​ല​ദീ​ഞ്ഞ്, ടൗ​ൺ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. രാ​ത്രി 8.30ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ,ഒ​ന്പ​തി​ന് ആ​കാ​ശ വി​സ്മ​യം. 26ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ് കു​റ്റി​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​ബൈ​ബി​ൾ നാ​ട​കം. 27ന് ​രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​ല​ക്സ് പ​ന​ച്ചി​ക്ക​ൽ, ഫാ. ​തോ​മ​സ് പു​ല​യ​ൻ​പ​റ​മ്പി​ൽ, ഫാ. ​മാ​ത്യു തെ​ക്കേ​ക്ക​ര മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം ന​ൽ​കും.തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.