പാ​ത​യോ​ര​ത്തെ പ​ര​സ്യ ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണം
Tuesday, January 24, 2023 1:04 AM IST
കൂ​രാ​ച്ചു​ണ്ട്: പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്ഥാ​പ​ന​ത​ല സ​മി​തി​യി​ലാ​ണ് തീ​രു​മാ​നം. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ര​ജീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​റ​ഹീം എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നി​യ​മ വി​രു​ദ്ധ​മാ​യി പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 30 ന് ​വൈ​കി​ട്ട് മൂ​ന്നി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്ത്ത​ല ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.