യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു
1261571
Tuesday, January 24, 2023 1:06 AM IST
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു. നടക്കാവില്‍ നടന്ന പ്രതിഷേധത്തിന് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, മിസ്ഹബ് കീഴരിയൂര്‍, ജാഫര്‍ സാദിഖ്, ഷഫീഖ് അരക്കിണര്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.