60 കി​ലോ​മീ​റ്റ​ർ ക​നാ​ൽ ശു​ചീ​ക​രി​ക്കും
Wednesday, January 25, 2023 12:37 AM IST
കു​റ്റ്യാ​ടി: ക​ർ​ഷ​ക​സം​ഘം കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ 26-ന് ​കു​ന്നു​മ്മ​ൽ ഏ​രി​യ​യി​ൽ 60 കി​ലോ​മീ​റ്റ​ർ ക​നാ​ൽ ശു​ചീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ൽ​അ​റി​യി​ച്ചു.
ച​ക്കി​ട്ട പാ​റ പ​ഞ്ചാ​യ​ത്തി​ലെ ച​വ​റ​മൂ​ഴി മു​ത​ൽ കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള മെ​യി​ൻ ക​നാ​ലി​ലും ഉ​പ​ക​നാ​ലു​ക​ളി​ലു​മാ​ണ് ശു​ചീ​ക ര​ണം ന​ട​ക്കു​ന്ന​ത്. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ക​നാ​ൽ ശു​ചീ​ക​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 8000 ആ​ളു​ക​ൾ പ​ങ്കെ​ടു ക്കും. ​ശു​ചീ​ക​ര​ണ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ഡി​ഫ​ൻ​സ് ടീ​മും പൊ​ലീ​സും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ക്കും. ഇ​പ്പോ​ഴും വെ​ള്ള​മെ​ത്താ​ത്ത പ്ര​ദേ​ശ​ങ്ങ​ളു​ണ്ട് ഏ​രി​യ ത​ല ഉ​ദ്ഘാ​ട​നം മ​ര തോ​ങ്ക​ര​യി​ൽ അ​ഖി​ലേ​ന്ത്യാ ക​മ്മി​റ്റി അം​ഗം എം. ​പ്ര​കാ​ശ​ൻ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും 26 രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ര​ണ്ടു​വ​രെ​യാ​ണ് ശു​ചീ​ക​ര​ണം. അ​ന്നേ​ദി​വ​സം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് കെ ​പി .ച​ന്ദ്രി, ടി.​പി. പ​വി​ത്ര​ൻ, ടി.​കെ. മോ​ഹ​ൻ ദാ​സ് ,എം.​കെ.​ശ​ശി എ​ന്നി​വ​ർ അ​റി​യി​ച്ചു.