എംഡിഎംഎയുമായി യുവാവ് പിടിയിൽ
1262028
Wednesday, January 25, 2023 12:37 AM IST
ബാലുശേരി: ബാലുശേരിക്ക് സമീപം കോക്കല്ലൂർ പെട്രോൾ പമ്പിന് സമീപം വച്ച് 0.70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.
ബാലുശേരി അറപ്പീടിക സ്വദേശി അമർ ജിഹാദ് (26)നെയാണ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പെട്രോളിംഗിനിടെ ബാലുശേരി പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ലഹരി മരുന്നു കൂടാതെ തൂക്കുന്നതിനുള്ള ഇലക്ടോണിക്ക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശേരിയിലെ പല സ്ഥലങ്ങളിലായി രാത്രി കാലങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് പ്രതി പോലീസ് അറിയിച്ചു. എഎസ്ഐ മുഹമ്മദ് പുതുശ്ശേരി , ഡ്രൈവർ ബൈജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.