കെഎസ്കെടിയു പ്രക്ഷോഭ പ്രചരണജാഥ ഇന്ന് താമരശേരിയില്
1262625
Saturday, January 28, 2023 12:47 AM IST
താമരശേരി: കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പ്രചാരണ ജാഥ ജാഥയ്ക്ക് ഇന്ന് വൈകുന്നേരം അഞ്ചിന് താമരശേരിയില് സ്വീകരണം നല്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ജില്ലാ അതിര്ത്തിയായ അടിവാരത്ത് എത്തിച്ചേരുന്ന ജാഥയെ യൂണിയന് നേതാക്കളും വര്ഗ ബഹുജന സംഘടനകളുടെ നേതാക്കളും സ്വീകരിച്ച് സമാപന കേന്ദ്രമായ താമരശേരിയിലേക്ക് ആനയിക്കും. നാളെ രാവിലെ 9.30ന് പേരാമ്പ്ര, 11.00 ന് കല്ലാച്ചി, 2.30 വടകര, നാലിന് കൊയിലാണ്ടി എന്നിവിടങ്ങളില് സ്വീകരണം നല്കും. അഞ്ചിന് കോഴിക്കോട് ബീച്ചില് നടക്കുന്ന സമാപന സമ്മേളനം പി. മോഹനന് ഉദ്ഘാടന ചെയ്യും. വാര്ത്താസമ്മേളനത്തില് സ്വാഗത സംഘം ചെയര്മാന് കെ. ബാബു, സി.കെ. വേണുഗോപാലന് എന്നിവര് പങ്കെടുത്തു.
പരിശീലനം ആരംഭിച്ചു
കോഴിക്കോട്:ചരിത്ര രചനയുടെ രീതി ശാസ്ത്രത്തിൽ പരിശീലനം നൽകുന്നതിനായി സമഗ്ര ശിക്ഷാ കോഴിക്കോട് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ റെസിഡെൻഷ്യൽ പരിശീലന പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. എം ഡി മുജീബ് റഹിമാൻ ഉദ്ഘാടനം ചെയ്തു.