കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കൻഡറി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
1262632
Saturday, January 28, 2023 12:48 AM IST
താമരശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കൻഡറി സ്കൂള്‍ 41-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. "സമന്വയം 2023' എന്ന പേരില്‍ നടത്തിയ ആഘോഷം കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.
താമരശേരി രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ടോമി കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നു വിരമിക്കുന്ന ഹയര്‍ സെക്കൻഡറി പൊളിറ്റിക്സ് അധ്യാപകന് ടോം തോമസ്, ഹൈസ്കൂള്‍ ക്ലര്‍ക്ക് ഷാജി ജോണ്‍ എന്നിവക്ക് ഉപഹാരങ്ങല് കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഷാഹിം ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, വാര്‍ഡ് അംഗം പ്രേംജി ജെയിംസ്, മുന്‍ ഹെഡ് മാസ്റ്റര്‍ എം.എ. അബ്രാഹം, നസ്രത്ത് യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് പി.എ. ജോസ്, എല്‍പി സ്കൂള്‍ ഹെഡ് മിസ്ട്രസ് ലിസി, പിടിഎ പ്രസിഡന്റ് ജോഷി മണിമല, വൈസ് പ്രസിഡന്റ് അഷറഫ് അമരാട് എന്നിവര്‍ പ്രസംഗിച്ചു.