റിപ്പബ്ലിക് ദിനാഘോഷവും പുസ്തകോത്സവവും
1262634
Saturday, January 28, 2023 12:48 AM IST
താമരശേരി: ചമലില്‍ പി.കെ. ശ്രീനേഷ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ചമല്‍ സാംസ്കാരിക വേദിയും ഗവ. എല്‍പി സ്കൂള്‍ പിടിഎയും ചേര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷവും പുസ്തകോത്സവവും നടത്തി. ഇന്ത്യന്‍ ഭരണഘടനയും ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും ഗ്രന്ഥശാലയ്ക്ക് കൈമാറിയാണ് പുസ്തകോത്സവത്തിന് തുടക്കമായത്. സിസ്റ്റര്‍ ബിന്‍സി ബൈബിളും കെ.കെ. വിജയന് ഭഗവത് ഗീതയും മജീദ് മലോറം ഖുര്‍ആനും ഹെഡ് മാസ്റ്റര്‍ ബഷീര്‍ കൈപ്പാട്ട് ഇന്ത്യന്‍ ഭരണഘടനയും ലൈബ്രറിക്കു സമ്മാനിച്ചു. ചടങ്ങില്‍ ഡോ. ബി.ആര്. അംബേദ്കറുടെ ചിത്രം സ്കൂള്‍ ചിത്ര ഗാലറിയില്‍ അഡ്വ. ബിജു കണ്ണന്തറ അനാച്ഛാദനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാഹിം ഹാജി, പഞ്ചായത്ത് അംഗം വിഷ്ണു ചുണ്ടന്‍കുഴി വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇ.കെ. ജോര്‍ജ്, പി.എം. സിറാജ്, നാസര്‍ ചമല്‍, പി.എം. രതീഷ്, എസ്എംസിചെയര്മാന് ഗിരിജാക്ഷന്‍, എംപിടിഎ ചെയര്‍പേഴ്സണ്‍ ലിജിത ബിജു, അബ്ദുല്‍ മജീദ് ചുണ്ടന് കുഴി, വി.വി. ജയശ്രീ, അഡ്വ. ബിജു കണ്ണന്തറ, ലൈബ്രറി പ്രസിഡന്റ് അമൃത് സാഗര്‍, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.