വ്യാജ രേഖകൾ ചമച്ച് കുടുംബശ്രീ ലോൺ: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ കേസെടുത്തു
1262637
Saturday, January 28, 2023 12:48 AM IST
നാദാപുരം: ചെക്യാട് പഞ്ചായത്തിൽ വ്യാജ രേഖകൾ നിർമിച്ച് കുടുംബശ്രീ ലോൺ തട്ടിയ സംഭവത്തിൽ വൈസ് പ്രസിഡന്റിനെ പ്രതി ചേർത്ത് വളയം പോലീസ് കേസെടുത്തു. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.പി. കുമാരനെതിരേയാണ് വളയം പോലീസ് കേസെടുത്തത്.
പ്രതി ചേർത്തതോടെ കുമാരന് വേണ്ടി അന്വേഷണം ആരംഭിച്ചതായും ഇയാൾ ഒളിവിൽ പോയതായും വളയം പോലീസ് അറിയിച്ചു. വഞ്ചനാ കുറ്റം, വ്യാജ രേഖകൾ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.