മുണ്ടിക്കൽത്താഴത്ത് വിഷരഹിത പച്ചക്കറിമേള
1263229
Monday, January 30, 2023 12:34 AM IST
കോഴിക്കോട്: കോർപറേഷനിലെ രണ്ടുവാർഡുകൾ വിഷരഹിത പച്ചക്കറി ഉത്പാദനവുമായി രംഗത്ത്.
എല്ലാം വിഷമയമാകുന്ന കാലത്ത് നാട്ടുകാർക്ക് വിഷരഹിതമായ ഭക്ഷ്യവസ്തുക്കളെത്തിക്കുകയെന്ന ലക്ഷ്യവുമായി ചെലവൂർ, മുണ്ടിക്കൽത്താഴം വാർഡ് കൗൺസിലർമാരാണ് പദ്ധതിക്ക് പ്രോത്സാഹനവുമായി രംഗത്തുള്ളത്.
ഇന്നലെ രാവിലെ എട്ടു മുതൽ മുണ്ടിക്കൽത്താഴം അങ്ങാടിയിൽ വിൽപനയ്ക്ക് വച്ച കിഴങ്ങുവർഗങ്ങൾക്കും വാഴക്കുലയ്ക്കുമെല്ലാം നിരവധിപേരാണ് ആവശ്യക്കാരായെത്തിയത്. ഒരു മണിക്കൂർ കൊണ്ടുതന്നെ ഉൽപന്നങ്ങളെല്ലാം വിറ്റുതീര്‍ന്നു.കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് വിപണന മേള ഉദ്ഘാടനം ചെയ്തു. കെ.പ്രബീഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.എം.ജംഷീർ, സ്മിത വല്ലിശേരി, കർഷകരായ ജോർജ് തോമസ്, ഒ.ടി.തോമസ് തുടങ്ങിയവർ സംസാരിച്ചു.