വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍
1263910
Wednesday, February 1, 2023 10:04 PM IST
കോഴിക്കോട്: വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചു. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ബാത്ത് റൂമിനുള്ളില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: മിനി. ഇ.എം. നിവ്യ ഏക സഹോദരിയാണ്. പന്തിരാങ്കാവ് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.