മുക്കം ഫെസ്റ്റിനെ ആവേശഭരിതമാക്കി സിനിമ പ്രവർത്തകർ
1264405
Friday, February 3, 2023 12:15 AM IST
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മുക്കം ഫെസ്റ്റ് 2023 ൽ പ്രേക്ഷകർക്ക് ആവേശം പകർന്ന് സിനിമ പ്രവർത്തകർ.
വിവിധ സിനിമകളുടെ പ്രമോഷനുമായും മറ്റും നിരവധി സിനിമ പ്രവർത്തകരാണ് ഫെസ്റ്റിന്റെ സാംസ്കാരിക സന്ധ്യയിലെത്തുന്നത്.
ഫെസ്റ്റിന്റെ 14-ാം ദിവസമായ ബുധനാഴ്ച സാംസ്കാരിക സന്ധ്യയിൽ "ന്നാ താൻ പോയി കേസ് കൊട്' സിനിമയിൽ ജഡ്ജിയായി അഭിനയിച്ച നടൻ കുഞ്ഞി കൃഷ്ണൻ എത്തി. സാംസ്ക്കാരിക സന്ധ്യ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ സി.എ പ്രദീപ് കുമാർ അധ്യക്ഷനായി. മുക്കം മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എ.എം. ജമീല, സെക്രട്ടറി കെ. വിഷ്ണുരാജ് എന്നിവർ മുഖ്യാതിഥികളായി.