ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വി​ക്ക​ല്‍തോ​ട് സ​മ​ര​ഭൂ​മി സ​ന്ദ​ര്‍​ശി​ച്ചു
Saturday, February 4, 2023 12:05 AM IST
കോ​ഴി​ക്കോ​ട്: ശു​ചി​മു​റി പ്ലാ​ന്‍റി​ന്‍റെ പേ​രി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ന്ന ആ​വി​ക്ക​ല്‍ തോ​ട് പ്ര​ദേ​ശ​വാ​സി​ക​ളെ​യും സ​മ​ര​ഭൂ​മി​യെ​യും മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ര്‍​ശി​ച്ചു. ആ​വി​ക്ക​ല്‍ തോ​ട് പ​രി​സ​ര​ത്ത് ശു​ചി​മു​റി പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ തു​ട​ര്‍​ന്നാ​ല്‍ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
പ്ലാ​ന്‍റി​നെ​തി​രേ സ​മ​രം ന​ട​ത്തി​യ​തി​നാ​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ ആ​വി​ക്ക​ല്‍ തോ​ട് ശു​ചീ​ക​രി​ക്കാ​ന്‍ പോ​ലും കോ​ര്‍​പ​റേ​ഷ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.
അ​ത്ത​രം ന​ട​പ​ടി​ക​ള്‍ ജ​ന​ദ്രോ​ഹ​മാ​ണെ​ന്നും ജ​ന​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യി​ല്‍ പ്ലാ​ന്‍റ് നി​ര്‍​മ്മി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍, എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, അ​ഡ്വ. ഐ. ​മൂ​സ‌, എം.​പി. ആ​ദം മു​ല്‍​സി, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സി. അ​ബു, കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി. ശോ​ഭി​ത, ഷാ​ജി​ര്‍ അ​റാ​ഫ​ത്ത്, പി. ​അ​ബ്ദു​റ​ഹി​മാ​ന്‍, സി.​പി സ​ലീം, സു​കു​മാ​ര​ന്‍ ന​ട​ക്കാ​വ് ,സി​നോ​ജ് കു​രു​വ​ട്ടൂ​ര്‍, മ​ജീ​ദ് വെ​ള്ള​യി​ല്‍ തു​ട​ങ്ങി​യ​വ​രും സ​മ​ര​സ​മി​തി നേ​താ​ക്ക​ളും ചെ​ന്നി​ത്ത​ല​യെ അ​നു​ഗ​മി​ച്ചു.