ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച ബജറ്റ് തള്ളിക്കളയണമെന്ന് സെറ്റോ
1264674
Saturday, February 4, 2023 12:06 AM IST
കോഴിക്കോട്: ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച കേരള ബജറ്റ് തള്ളിക്കളയണമെന്ന് കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ. പതിനഞ്ച് ശതമാനം ക്ഷാമബത്ത തടഞ്ഞു വെക്കുന്ന സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണ്.
ജീവനക്കാരുടെയും അധ്യാപകരുടെയും നിരവധി ആനൂകൂല്യങ്ങൾ കവർന്നെടുത്ത് സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണ് ബാലഗോപാൽ അവതരിപ്പിച്ചത്. സെറ്റോ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു, കെജിഒയു വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, ജില്ലാ കൺവീനർ പി.കെ. രാധാകൃഷ്ണൻ, ജില്ലാ ട്രഷറർ എൻ.കെ. അനിൽകുമാർ, എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.