പൂഴിത്തോട് എക്കലിൽ പാലം നിർമാണം: ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
1264977
Saturday, February 4, 2023 11:47 PM IST
ചക്കിട്ടപാറ: മരുതോങ്കര -ചക്കിട്ടപാറ പഞ്ചായത്തുകളുടെ അതിർത്തിയായ കടന്തറ പുഴയുടെ പൂഴിത്തോട് എക്കലിൽ പാലം നിർമാണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
ബ്രിഡ്ജ് വിഭാഗം വടകര സെക്ഷന്റെ നേതൃത്വത്തിൽ 2021-22 വർഷത്തിൽ ടോക്കൺ അഡ്വാൻസ് വച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റി എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു.
ഇതിന്റെ തുടർ നടപടിയായിട്ടാണ് സ്ഥലം പരിശോധിച്ചത്. ഉദ്യോഗസ്ഥരായ വടകര സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അമൽജിത്ത്, ഓവർസീയർമാരായ ജെസ്ന, ഷിജി, സായി, എന്നിവർക്കൊപ്പം ചക്കിട്ടപാറ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി മരുതോങ്കര പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ബാബുരാജ്, എ.സി. സുരേന്ദ്രൻ, കെ.എ. ബിജു, കെ.ജെ ജോസ്, പി.കെ. മനോജ്, കൃഷ്ണൻ മരുതേരി എന്നിവരും സന്നിഹിതരായി.