പൂ​ഴി​ത്തോ​ട്-പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ്: ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സം​ഘ​ട​ന​ക​ൾ
Sunday, February 5, 2023 11:22 PM IST
ച​ക്കി​ട്ട​പാ​റ:​പൂ​ഴി​ത്തോ​ട് -പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് യ​ാഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൂ​ഴി​ത്തോ​ട്ടി​ൽ ന​ട​ക്കു​ന്ന റി​ലേ സ​മ​ര​ത്തി​നും ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​നും ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി എ​കെ​സി​സി പൂ​ഴി​ത്തോ​ട് യു​ണി​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ​മ​ര​പ​ന്ത​ലി​ലെ​ത്തി.
ജോ​ൺ​സ​ൺ തോ​മ​സ്, എ​കെ​സി​സി. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​കെ ജോ​ൺ കു​ന്ന​ത്ത്, ബി​ജു പ​ടി​ഞ്ഞാ​റെ​ചി​റ്റേ​ട​ത്ത്, ബെ​ന്നി നീ​ണ്ടു​കു​ന്നേ​ൽ, കെ.​ഡി. തോ​മ​സ് കു​ബ്ലാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ഴി​ത്തോ​ട് അ​ക്ഷ​യ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ​മ​ര​പ​ന്ത​ലി​ലെ​ത്തി. പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള കു​മാ​ര​ൻ, സെ​ക്ര​ട്ട​റി ബീ​ന ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.